പലസ്തീനില് ഐക്യസര്ക്കാര് നിലവില്വന്നു
പലസ്തീനില് ചരിത്രം കുറിച്ച് ഐക്യസര്‍ക്കാര്‍ നിലവില്‍വന്നു. പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുളള ഹമാസ്-ഫതഹ് ഐക്യസര്‍ക്കാരാണ് ഫലസ്തീനില്‍ നിലവില്‍വന്നത്. റാമല്ലയില്‍ പ്രസിഡന്റിന്റെ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലാണ് 17 അംഗ മന്ത്രിസഭ ചുമതലയേറ്റത്. അതെസമയം ഹമാസിനെ പങ്കാളിയാക്കിയതില്‍ പ്രതിഷേധിച്ച് ഐക്യസര്‍ക്കാറിനെ അംഗീകരിക്കാന്‍ അമേരിക്ക വിസമ്മതിച്ചു.
നേരത്തെ ഇസ്രായേലും ഐക്യസര്‍ക്കാരിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ മന്ത്രിസഭയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇസ്രായേല്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇസ്രയേലിനെ പുതിയ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നങ്ങളില്‍ നിലവിലുള്ള അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കുമെന്നും മഹമൂദ് അബ്ബാസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha