അല്‍സീസി ഈജിപ്‌റ്റിന്റെ പുതിയ പ്രസിഡന്റ്
ഈജിപ്‌റ്റില്‍ മുന്‍ സൈനിക മേധാവി അബ്‌ദെല്‍ ഫത്താ അല്‍സീസി പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്‌ത വോട്ടില്‍ 96 ശതമാനം വോട്ടു നേടിയാണ് ജയം. എതിര്‍ സ്ഥാനാര്‍ത്ഥി ഹംദീന്‍ സബാഹിക്ക് തുഛമായ വോട്ടേ നേടാനായുള്ളു. മൂന്ന് ശതമാനം വോട്ടാണ് ഹംദീന്‍ നേടിയത്.
അതേസമയം അല്‍സീസിയുടെ വിജയം ആഘോഷിക്കാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ തഹ്രീര്‍ സ്‌ക്വയറില്‍ തടിച്ചു കൂടി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് അല്‍സീസിയായിരുന്നു.
https://www.facebook.com/Malayalivartha