ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഭീതിജനകമെന്ന് യു എസ്
ഇന്ത്യയിലെ ലൈംഗികാതിക്രമങ്ങളുടെയും കൊലപാതകങ്ങളുടേയും വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും അതേസമയം ഇരകളെ സംരക്ഷിക്കുന്നതിന് വ്യക്തികളും സര്‍ക്കാരും സാമൂഹിക സംഘടനകളും നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാരീ ഹാര്‍ഫ് പ്രസ്‌താവിച്ചു. നിയമങ്ങളും ജനങ്ങളുടെ മനോഭാവവും മാറ്റാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇരകളെ സംരക്ഷിക്കാന്‍ സര്‍ക്കാരും സമൂഹവും നടത്തുന്ന പ്രയത്‌നങ്ങളെ ഒബാമ സര്‍ക്കാര്‍ പ്രശംസിക്കുകയാണെന്നും മാരി ഹാര്‍ഫ് പറഞ്ഞു.
നിയമവാഴ്‌ചയുടെ അപര്യാപ്‌തതയാണ ഇന്ത്യയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിന് കാരണമെന്ന് മുന്‍ യു എസ് ഐ ബി സി പ്രസിഡന്റ് റോണ്‍ സൊമേഴ്‌സ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കും. സുരക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിക്ഷേപകരും സഞ്ചാരികളും ആശങ്കപ്പെടാവുന്ന സ്ഥിതിയാണ്.
https://www.facebook.com/Malayalivartha