സിറിയയില്‍ വീണ്ടും അസദ് ഭരണം
സിറിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബാഷര്‍ അല്‍ അസദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 88.7 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് അസദ് മൂന്നാം തവണയും സിറിയയുടെ പ്രസിഡന്റാകുന്നത്. പാര്‍ലമെന്റ് സ്പീക്കര്‍ ജിഹാദ് ലഹാമാണ് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിച്ചത്. അസദിന്റെ എതിരാളികളായ ഹസന്‍ അല്‍ നൗറിക്കും മാഹിര്‍ ഹജാറിനും അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകളാണ് നേടാനായത്.
സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ മാത്രമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തെത്തിയ തെരഞ്ഞടുപ്പായിരുന്നു ഇത്തവണത്തേത് അസദ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2000ത്തിലും 2007ലും അസദ് മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. അസദിന്റെ വിജയ പ്രഖ്യപനത്തിന് പിന്നാലെ സിറിയയില്‍ അസദ് അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി. അതേസമയം മുഖ്യ പ്രതിപക്ഷം തെരഞ്ഞെടുപ്പ് ഫലത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്, തെരഞ്ഞെടുപ്പും ഫലവും പ്രഹസനം മാത്രമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha