ചൈനയില്‍ കനത്ത മഴ; 12 മരണം
തെക്കന്‍ ചൈനയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് വന്‍ കൃഷിനാശമുണ്ടായതായും പലയിടങ്ങളിലും മണ്ണിടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
തോങ്‌ഷൂ പ്രദേശത്ത് 9 പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്‌തു. സുയാങില്‍ രണ്ടു പേരും സിചുവാന്‍ പ്രവിശ്യയില്‍ മണ്ണിടിച്ചിലില്‍ ഒരാളും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായിരിക്കുകയാണ്. തോങ്‌ഷൂവില്‍ നിന്നും 88,000 പേരെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha