പുതിയ ഫാഷന്‍ ഐക്കനാണ് മോഡി... മോഡിയെ പുകഴ്‌ത്തി അമേരിക്കന്‍ മാധ്യമങ്ങള്‍
സെപ്തംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ അദ്ദേഹത്തിന്റെ പ്രത്യേക സ്‌റ്റൈലിനെ പുകഴ്ത്തി അമേരിക്കന്‍ മാധ്യമങ്ങള്‍ . രാജ്യത്തെ പുതിയ ഫാഷന്‍ ഐക്കണാണ് മോദിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ കണ്ടെത്തല്‍ .
ടൈം, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളാണ് മോദിയെ ഇന്ത്യയുടെ ഫാഷണ്‍ ഐക്കണായി അവതരിപ്പിച്ചിരിക്കുന്നത്. മോദിയുടെ വ്യക്തിപ്രഭാവത്തില്‍ അദ്ദേഹത്തിന്റെ വസ്ത്ര ധാരണത്തിനുള്ള പങ്കിനെ കുറിച്ചാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഏറെ പറയാനുള്ളത്. രാജ്യത്തെ പുതിയ ഫാഷന്‍ ഐക്കണാണ് മോദിയെന്നും ‘മോദി കുര്‍ത്ത’ തരംഗമായെന്നും ടൈം മാഗസിന്‍ പറയുന്നു.
മോദിയുടെ പ്രത്യേകതരം വസ്ത്രധാരണം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ചര്‍ച്ചയായിരുന്നു. മോദിയുടെ ബുള്‍ഗെരി ഗ്ലാസും, മൊവാഡൊ വാച്ചും അദ്ദേഹത്തിന്റെ ഫാഷന്‍ സെന്‍സിനെ എടുത്തുകാട്ടുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു.
മാര്‍ഗരറ്റ് താച്ചര്‍, റൊണാള്‍ഡ് റീഗന്‍, ഷിന്‍സൊ ആബെ, വ്‌ളാടിമര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളോടാണ് മോദിയെ ഉപമിച്ചിരിക്കുന്നത്. മിഷേല്‍ ഒബാമയോ വ്‌ളാടിമര്‍ പുടിനോ അല്ല മോദിയാണ് അന്താരാഷ്ട്ര തലത്തിലെ പുതിയ ഫാഷണ്‍ ഐക്കണെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞുവെയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha