പാകിസ്ഥാനില്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം; 23 മരണം
പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിലെ ഓള്‍ഡ് ടെര്‍മിനലില്‍ വായുസേന ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 10 തീവ്രവാദികളടക്കം 23 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭീകരര്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി എയര്‍പോര്‍ട്ടില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയത്. ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് വിമാനങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് വിമാനങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് വളഞ്ഞ പട്ടാളം ഇവിടേക്കുള്ള വഴികളെല്ലാം അടച്ചു.
വിമാനത്താവളത്തിന്റെ പുറപ്പെടല്‍ കവാടത്തിന് മുന്നിലെത്തിയ ഭീകരര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പഴയ ടെര്‍മിനലിനും ഇന്ധന ടിപ്പോയ്‌ക്കും തീ പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്.
യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ കുടുതല്‍ അപായങ്ങള്‍ ഒഴിവായി. അഞ്ച് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കറാച്ചിയില്‍ ശക്തി പ്രാപിച്ചു വരുന്ന പാക്കിസ്ഥാനി താലിബാന്‍ സംഘടനയേയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു ഇസ്ലാമിക സംഘടനയേയുമാണ് നിലവില്‍ സംശയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha