കറാച്ചി വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അമേരിക്ക സഹായഹസ്‌തവുമായി രംഗത്ത്
പാകിസ്‌താനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് അമേരിക്ക സഹായ വാഗ്‌ദാനവുമായി രംഗത്തെത്തി.അതേസമയം പാകിസ്‌താനില്‍ നിന്ന് ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ഞായറാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് കറാച്ചിയിലെ ജിന്ന വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്. യാത്രക്കാരെ ബന്ദികളാക്കാനും വിമാനം റാഞ്ചാനും പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. തീവ്രവാദികളടക്കം മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു.
ഈ സംഭവത്തെതുടര്‍ന്ന് വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. തീവ്രവാദികള്‍ എല്ലാപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പായതിനുശേഷമേ വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചുള്ളൂ. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha