കടല്‍ക്കൊല കേസിലെ നാവികരുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്സി
കടല്‍ക്കൊല കേസിലെ പ്രതികളായ നാവികരുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്സി. ഇറ്റലിയന്‍ നാവികരായ ലെസ്തോറ മാസി മിലിയാനോയുടെയും സാല്‍വതോറ ഗിറോണിന്റെയും പേര് ആലേഖനം ചെയ്ത ജഴ്സികളാണ് ഇറ്റലി പുറത്തിറക്കിയിരിക്കുന്നത്.
നാവികരുടെ മോചനത്തില്‍ മോദി സര്‍ക്കാരില്‍ പ്രതീക്ഷയെന്നും ഇറ്റലിയുടെ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച്ച ഇറ്റലി വിദേശകാര്യമന്ത്രി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍ കോടതിയിലിരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നായിരുന്നു സുഷമയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha