ഇറാഖില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഇറാഖില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം തീവ്രവാദികള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നൂറി അല്‍മാലികി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും തന്ത്രപ്രധാന മേഖലയുമായ മൊസൂളിന്റെ നിയന്ത്രണം സുന്നി മുസ്ലീം തീവ്രവാദികള്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ നഗരം കേന്ദ്രീകരിച്ചു നടന്ന ആക്രമണങ്ങള്‍ക്കു ശേഷമാണ് തീവ്രവാദസംഘം മൊസൂള്‍ പിടിച്ചെടുത്തത്.
ആക്രമണത്തില്‍ നൂറുകണക്കിന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ വടക്കന്‍ പ്രവിശ്യയായ നിനേവിയയുടെ നിയന്ത്രണവും വിമതര്‍ പിടിച്ചടക്കിയിരുന്നു. സായുധ സംഘം 1400 തടവുകാരെയാണ് മോചിപ്പിച്ചത്. ഇത്തരം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നൂറി അല്‍ മാലികി പറഞ്ഞു.
https://www.facebook.com/Malayalivartha