പാകിസ്ഥാനില്‍ വീണ്ടും യുഎസ് ഡ്രോണ്‍ ആക്രമണം; 16 ഭീകരര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ വീണ്ടും അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം. ഉത്തര വറീസ്ഥാന്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 10 ഭീകരര്‍. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക താലിബാന്‍ അധിനിവേശ മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 6 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
മിറന്‍ഷായില്‍ ഭീകരര്‍ ഒളിച്ച് താമസിച്ചിരുന്ന വീടിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് പാക് അധികൃതര്‍ സ്ഥിരീകരിച്ചു. കറാച്ചി ജിന്ന വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 10 ഭീകരര്‍ അടക്കം 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് അമേരിക്ക പാകിസ്ഥാനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. താലിബാനുമായി പാകിസ്താന്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക ഡിസംബറില്‍ വ്യോമാക്രമണം നിര്‍ത്തയത്.
https://www.facebook.com/Malayalivartha