ബാഗ്ദാദ് പിടിച്ചടക്കാന്‍ ഐഎസ്‌ഐഎസ് അനുകൂലികള്‍
ഇറാഖിലെ ഇസ്ലാമിക് സ്റ്റ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്‌ഐഎസ്) അനുകൂലികള്‍ തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചടക്കാന്‍ നീങ്ങുന്നു. രാജ്യത്തെ രണ്ടാമത്തെ നഗരമായ മൊസൂളും തിക്രിത്തും പിടിച്ചെടുത്ത ശേഷമാണ് ഇവര്‍ ബാഗ്ദാദിലേക്ക് നീങ്ങുന്നത്. ഭീകരര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് നൂറി അല്‍ മാലികി പറഞ്ഞു.
ഐഎസ്‌ഐഎസ് അനുകൂലികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടി. സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തും രണ്ടാമത്തെ നഗരമായ മൊസൂളും പിടിച്ചടക്കിയ ഐ എസ് ഐ എസ് അനുകൂലികള്‍ ബാഗ്ദാദിലേക്ക് നീങ്ങുകയാണ്. ബാഗ്ദാദിന് 112 കിമി അകലെ സമാരയില്‍ ഇവരെത്തിയിട്ടുണ്ട്. ഇറാഖ് സേനയുടെ ചെറുത്തു നില്‍പ്പ് ദുര്‍ബലമാണ്. ബാഗ്ദാദ് പിടിച്ചെടുക്കുമോയെന്ന ആശങ്ക ഭരണകൂട അനുകൂലികള്‍ക്കും ഷിയ വംശജര്‍ക്കുമുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് 5 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു. കുര്‍ദ്ദ് വംശജര്‍ക്ക് സ്വാധീനമുള്ള സ്വയംഭരണ മേഖലയിലേക്കാണ് കൂടുതല്‍ പേരും രക്ഷപ്പെട്ടത്. ബാഗ്ദാദിലെ വിദേശ കമ്പനികളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ഐ എസ് ഐ എസ് അനുകൂലികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വ്യോമാക്രമണം നടത്തണമെന്ന ഇറാഖിന്റെ ആവശ്യത്തോട് ഒബാമ ഭരണകൂടം അനുകൂലമായി പ്രതികരിച്ചിട്ടില്ല. 2003ലെ യുഎസ് അധിനിവേശത്തെ തുടര്‍ന്ന് അല്‍ഖ്വയ്ദ അനുകൂലികളായി മാറിയവരാണ് പിന്നീട് ഐ എസ് ഐ എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha