പാകിസ്ഥാനില്‍ വ്യോമാക്രമണം; 105 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
വടക്ക് പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ പാക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കറാച്ചി വിമാനത്താവള ആക്രമണത്തിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെ 105 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനിലെ ദത്താഖേലയില്‍ പുലര്‍ച്ചെ 1.30 നായിരുന്നു ആക്രമണം നടന്നത്.
ഞായറാഴ്‌ച പുലര്‍ച്ചെ മുതല്‍ നിരവധി ഗറില്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു പാക്ക് വ്യോമസേന ആക്രമണം നടത്തിയത്. വിദേശകളും സ്വദേശികളുമായ ഭീകരര്‍ ഇവിടെ താവളം അടിച്ചിരുന്നു. ഇവരില്‍ കറാച്ചി വിമാനത്താവള ആക്രമണം ആസൂത്രണം ചെയ്‌തവരുമുണ്ടായിരുന്നതായും സൈന്യം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha