കെനിയയില്‍ തീവ്രവാദി ആക്രമണം: 48 മരണം
കെനിയയിലെ തീരദേശ നഗരമായ പെക്ടോണിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഹോട്ടലുകള്‍ക്കും പൊലീസ് സ്റ്റേഷനും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ടെലിവിഷനില്‍ ലോകകപ്പ് ഫുട്‌ബോള്‍ കണ്ടുകൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. കെനിയന്‍ വിനോദ സഞ്ചാരകേന്ദ്രമായ ലുമു ദ്വീപിന് അടുത്താണ് പെക്ടോണി നഗരം.
വാനിലെത്തിയ തീവ്രവാദി സംഘം നഗരത്തില്‍ വിവിധയിടങ്ങളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികള്‍ പൊലീസ് സ്റ്റേഷനുള്ളിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതായും ആയുധങ്ങള്‍ തട്ടിയെടുത്തതായും ഇവര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ അല്‍-ഷബാബ് തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി കെനിയന്‍ ആര്‍മി വക്താവ് മേജര്‍ ഇമ്മാനുവല്‍ ചിര്‍ചിര്‍ പറഞ്ഞു.
സുരക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഇമ്മാനുവല്‍ ചിര്‍ചിര്‍ പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണ് പെക്ടോണി.യുനെസ്‌കോയുടെ ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ലുമു ദ്വീപ് പുരാതന വാസ്തുശില്‍പകലയ്ക്ക് പ്രശസ്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha