ശ്രീലങ്കയില്‍ ആഭ്യന്തര സംഘര്‍ഷം; 3 മരണം, 78 പേര്‍ക്ക് ഗുരുതര പരിക്ക്
ശ്രീലങ്കയുടെ വിനോദ സഞ്ചാര മേഖലയായ അലുത്ഗാമയില്‍ മുസ്ലീം വിഭാഗക്കാരും ബുദ്ധമത വിശ്വാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.നിയമവകുപ്പ് മന്ത്രിയായ റൗഫ് ഹക്കീമാണ് മൂന്ന് പേര് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്.
പ്രദേശത്ത് സംഘര്‍ഷം തുടരുന്നതിനാല്‍ കര്‍ഫ്യൂ തുടരുകയാണ്. ശനിയാഴ്ച മുതലാണ് ഇവിടെ ഇരു മതവിഭാഗക്കാരും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം തടയുവാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം മുമ്പേ തന്നെ മുസ്ലീം വിഭാഗക്കാര്‍ ഉന്നയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha