കറാച്ചിയില്‍ ഷിയാ വിഭാഗത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല്‍പത്തിയഞ്ചു മരണം
പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിഭാഗത്തിലുള്ള വിശ്വാസികള്‍ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. നൂറ്റി അമ്പതിലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുന്നി തീവ്രവാദ സംഘടനയായ ലഷ്‌കറെ ജാംഗ്വിയാണ് സ്‌ഫോടനം നടത്തിയത് എന്നാണ് സൂചന. ഈ സംഘടന നടത്തിയ സ്‌ഫോടനങ്ങളില്‍ ഈ വര്‍ഷം മാത്രം 200 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ലഷ്‌കറെ ജാംഗ്വിയ നേതാവിനെ പോലീസ് പിടികൂടിയത്. എന്നിട്ടും സംഘടനയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു എന്ന് സൂചിപ്പിക്കാനായിരിക്കും ഈ സ്‌ഫോടനം എന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha