തീവ്രവാദികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടി
ഇറാഖില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നു. തീവ്രവാദികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടി. ഇറാഖിലെ സൈനിക നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വ്യക്തമാക്കി. സുന്നി ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തണമെന്ന് അമേരിക്കയോട് അഭ്യര്‍ത്ഥിച്ചതായി വിദേശകാര്യമന്ത്രി ഹോഷിയാര്‍ സബാരി പറഞ്ഞു.
അതിനിടെ കഴിഞ്ഞദിവസം ആക്രമണമുണ്ടായ ബെയ്ജിലെ എണ്ണശുദ്ധീകരണശാല തീവ്രവാദികളുടെ നിയന്ത്രണത്തിലായതായാണ് സൂചന. അതേസമയം ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha