അഫ്ഗാനില്‍ സ്ഫോടനം; മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു
തെക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്സിലെ സൈനികരാണ് കൊല്ലപ്പെട്ടത്.
ഈ വര്‍ഷം ഇതുവരെ വിവിധ സ്ഫോടനങ്ങളില്‍ 44 ഓളം വിദേശ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. 51,000 നാറ്റോ സൈനികരാണ് അഫ്ഗാനില്‍ ഉള്ളത്. ഇതില്‍ 33,000 പേര് അമേരിക്കന്‍ സൈനികരാണ്.
https://www.facebook.com/Malayalivartha