തള്ളിയവര്‍ തന്നെ സ്വീകരിക്കുന്നു... മോഡി യുഎസ് കോണ്‍ഗ്രസില്‍ പ്രസംഗിച്ചേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കപ്പെടണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതി സഭയുടെ വിദേശകാര്യ സമിതി ചെയര്മാന് എസ് റോയിഡ് സ്പീക്കര്‍ക്ക് കത്തു നല്കി.
സെപ്റ്റംബറില്‍ യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡി ന്യൂയോര്‍ക്കില്‍ എത്തും. ആ വേളയില്‍ അദ്ദേഹത്തെ യുഎസിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 9 വര്‍ഷം മുമ്പാണ് മോഡിക്ക് അമേരിക്ക വിസ നിരസിച്ചത്. ഇപ്പോള്‍ അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടപ്പില്‍ വിജയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായ സാഹചര്യത്തിലാണ് മോഡിയെ സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങിയത്.
അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും നരേന്ദ്രമോഡിയും തമ്മിലുള്ള ചര്‍ച്ച ന്യൂയോര്‍ക്കില്‍ നടത്താനും യുഎസ് പദ്ധതിയിടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha