വാദത്തിനിടയില്‍ ജഡ്‌ജി ഉറങ്ങി: സംഭവം നാടെങ്ങും പാട്ടായതോടെ ജഡ്‌ജി രാജിവെച്ചു
റഷ്യയിലെ കിഴക്കന്‍ നഗരമായ ആമറിലാണ് രസകരമായ ഈ സഭവം അരങ്ങേറിയത്. കോടതി മുറിയില്‍ വാദം നടക്കുന്നതിനിടയില്‍ ജഡ്‌ജി ഉറങ്ങുകയും ഉറക്കശേഷം പ്രതികള്‍ക്ക് തടവുശിക്ഷ വിധിക്കുകയും ചെയ്‌തു. കേസില്‍ തോറ്റ പ്രതിഭാഗം അഭിഭാഷകന്‍ ജഡ്‌ജി ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ യൂറ്റിയൂബില്‍ അപ്‌ലോഡ് ചെയ്‌തതോടെയാണ് സംഭവം ചൂടുപിടിച്ചത്. ജഡ്‌ജി രാജിവെക്കുകയും അദ്ദേഹത്തിന്റെ വിധി മേല്‍ക്കോടതി റദ്ദാക്കുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം ആഗസ്‌തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് യൂറ്റിയൂബില്‍ അപ്‌ലോഡ് ചെയ്‌തത്. ഏകദേശം 75000 പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നില്ല കണ്ണടച്ച് വാദം കേള്‍ക്കുകയായിരുന്നു എന്നാണ് ജഡ്‌ജിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha