തെക്കന്‍ ചൈനയില്‍ കനത്ത മഴ; 26 മരണം
തെക്കന്‍ ചൈനയില്‍ അഞ്ചുദിവസമായി പെയ്യുന്ന ശക്തമായ പേമാരിയില്‍ ഇതുവരെ 26 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. കൃഷിനാശത്തിലും മറ്റുമായി നാല് ബില്യന്‍ യുനാന്‍ നഷ്ടം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഹുനാന്‍ പ്രവിശ്യയിലാണ് പേമാരി വിനാശകാരിയായി ആദ്യം പ്രതൃക്ഷപ്പെട്ടത്.
പിന്നീട് തെക്കന്‍ ചൈനയിലെ മറ്റ് അഞ്ച് പ്രവിശ്യകളിലേക്കുകൂടി പേമാരി വ്യാപിച്ചു. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ 8,700 വീടുകള്‍ നശിച്ചു. 66,000 വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടമുണ്ടായി. 42,000 ഹെക്ടറിലെ കൃഷിയും പേമാരിയില്‍ ഒലിച്ചുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha