കോംഗോയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 36 പേര്‍ മരിച്ചു
കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ ചെറു യാത്രാവിമാനം തകര്‍ന്നുവീണ് 36 പേര്‍ മരിച്ചു. സി.എ.എ കമ്പനിയുടെ ഫോക്കര്‍ 50 എന്ന ഇരട്ട എന്‍ജിന്‍ യാത്രാവിമാനമാണ് തകര്‍ന്നുവീണത്. കനത്ത മഴയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലോഡ്‌ജാ നഗരത്തില്‍ നിന്നും വന്ന വീമാനം ഗോമയില്‍ ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. 50 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വീമാനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായി പാലിക്കാത്തതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ കോംഗോയിലെ വീമാന സര്‍വീസുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് കോംഗോയിലെ കിസംഗാനിയിലുണ്ടായ വീമാനപകടത്തില്‍ എഴുപത്തിരണ്ടുപേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha