സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിലേറ്റി
ഇറാഖ് മൂന് പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിലേറ്റി. റൗഫ് അബ്ദു റഹ്മാനെയാണ് തട്ടിക്കൊണ്ടുപോയി തൂക്കിക്കൊന്നത്. സുന്നി വിമതരാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഇന്റര്‍നാഷണല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍16ന് റൗഫിനെ തട്ടിക്കൊണ്ടുപോയി വധിച്ചുവെന്നാണ് സദ്ദാം മന്ത്രിസഭയിലെ രണ്ടാമന് കൂടിയായിരുന്ന ഐഎസ്ഐഎല്‍ നേതാവ് ഇബ്രാഹിം അല്‍ ദൂരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇറാഖ് മാധ്യമങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
സദ്ദാം ഹുസൈന്റെ രക്തത്തിന് പ്രതികാരമെന്നോണമാണിത്. റൗഫ് വേഷം മാറി രക്ഷപ്പെടാന്‍ വിഫല ശ്രമം നടത്തിയതായും പറയുന്നു. 2006ല്‍ ചീഫ് ജസ്റ്റീസ് റൗഫ് അബ്ദു റഹ്മാന് അധ്യക്ഷനായ ബെഞ്ചാണ് ഇറാഖില്‍ കുര്‍ദുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ സദ്ദാം ഹുസൈനിനെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. തുടര്‍ന്ന് 2006 ഡിസംബര്‍ 30ന് സദ്ദാമിനെ അമേരിക്കന്‍ സഹായത്തോടെ ഇറാഖ് സര്‍ക്കാര്‍ തൂക്കിലേറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha