ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബെയ്ജി സുന്നി പോരാളികള്‍ പിടിച്ചെടുത്തു
ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ സലാഹുദ്ദീന് പ്രവിശ്യയിലെ ബെയ്ജി എണ്ണ ശുദ്ധീകരണശാലയുടെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്തതായി സുന്നി പോരാളി സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്) അവകാശപ്പെട്ടു. ആ സുദ്ധീകരണശാലയുടെ നടത്തിപ്പ് പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് കൈമാറുമെന്നും ബാഗ്ദാദ് ലക്ഷ്യമാക്കി മുന്നേറ്റം തുടരുമെന്നും ഐഎസ്ഐഎസ് വക്താവ് വ്യക്തമാക്കി.
രാജ്യത്തെ എണ്ണ ശുദ്ധീകരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന എണ്ണ ശുദ്ധീകരണശാലയുടെ നിയന്ത്രണത്തിനായി കഴിഞ്ഞ പത്തുദിവസമായി വിമതപോരാളികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു വരികയായിരുന്നു. സുന്നി ഭൂരിപക്ഷ പ്രവിശ്യയായ അന്‍ബാറിലെ എഴുപതുശതമാനത്തോളം പ്രദേശങ്ങള്‍ വിമതപോരാളികളുടെ നിയന്ത്രണത്തിലായതായി പറയുന്നു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബാഗ്ദാദില്‍ ഇറാഖ് പ്രസിഡന്റ് നൂറി അല്‍മാലിക്കിയുമായി കൂടികാഴ്ച നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha