ലോകകപ്പ് ഫുട്ബോള്‍ വാതുവയ്പില്‍ പണം പോയ ചൈനീസ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പുകളില്‍ ഇരുപതിനായിരം യുവാന്‍ നഷ്ടപ്പെട്ട ചൈനീസ് കോളേജ് വിദ്യാര്‍ത്ഥി കോളേജ് കാമ്പസിലെ ബഹുനില മന്ദിരത്തിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. തെക്കന്‍ പ്രവിശ്യയായ ഗുവാങ് ഡോങിലാണ് ചൊവ്വാഴ്ച ഈ ആത്മഹത്യ നടന്നത്.
ചൈനയില്‍ ലോകകപ്പ് ഫുട്ബോളിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. അത് മുതലെടുത്ത് വാതുവയ്പിടപാടുകാരും രംഗത്തുണ്ട്. ഗവണ്മെന്റു തന്നെ ലോകകപ്പുമായി ബന്ധപ്പെട്ട് ലോട്ടറി നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha