പാക് വിമാനത്തില്‍ വെടിവയ്പ് : യാത്രക്കാരി മരിച്ചു
പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പെഷവാര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വെടിവയ്പുണ്ടായി.അജ്ഞാത തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ ഒരു യാത്രക്കാരി മരിച്ചു. രണ്ട് വിമാന ജീവനക്കാര്‍ക്ക് പരിക്കേറ്റു.
സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് എത്തിയ പികെ 756 നമ്പര്‍ വിമാനത്തിനുള്ളിലാണ് വെടിവയ്പുണ്ടായത്. വിമാനം വളഞ്ഞ സുരക്ഷാസൈന്യം അക്രമിയെ പിടികൂടാന്‍ ശ്രമിക്കുകയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിനുള്ളില്‍ അക്രമി അഞ്ചു തവണ വെടിയുതിര്‍ത്തു. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് അതിവേഗം ഇറങ്ങാന്‍ ശ്രമിക്കുന്നതിടെ നിരവധി പേര്‍ക്ക് നിസാര പരിക്കേറ്റു.
വടക്കന്‍ വസീറിസ്താനില്‍ താലിബാന് തീവ്രവാദികള്‍ക്കെതിരായ ആക്രമണം പാകിസ്താന് സൈന്യം അടുത്തിടെ ശക്തമാക്കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായിരിക്കാം ഈ വെടിവയ്പ്പെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha