മലേഷ്യന്‍ വിമാനം തകരുമ്പോള്‍ ഓട്ടോ പൈലറ്റ് സംവിധാനത്തിലായിരുന്നു
മലേഷ്യയില്‍ നിന്നുള്ള എം എച്ച് 370 വിമാനം തകരുന്ന സമയത്ത് പൈലറ്റല്ല നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷണ സംഘം. ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ പറന്നു കൊണ്ടിരിക്കെയാണ് വിമാനം തകര്‍ന്നതെന്ന് ഓസ്ട്രേലിയയില്‍ നിന്നുള്ള അന്വേഷകര്‍ വ്യക്തമാക്കി.
വിമാനത്തില്‍ നിന്നും ഉപഗ്രഹത്തിലേക്ക് ലഭിച്ച വിവരങ്ങള്‍ വിശദമായി അപഗ്രഥിച്ച ശേഷമാണ് അന്വേഷകര്‍ നിഗമനത്തിലെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രാതിര്ത്തിയിലൂടെ പറക്കുമ്പോഴെല്ലാം തന്നെ വിമാനം ഓട്ടോ പൈലറ്റ് സംവിധാനത്തിലായിരുന്നു. വിമാനത്തെ ഓട്ടോ പൈലറ്റ് സംവിധാനത്തിലേക്ക് കൊണ്ടു വന്നത് പൈലറ്റോ അല്ലെങ്കില്‍ കോ പൈലറ്റോ ആകുമെന്നും ഓസ്ട്രേലിയയുടെ വ്യോമഗതാഗത സുരക്ഷാ കമ്മീഷ്ണര്‍ മാര്ട്ടിന് ദോലന്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മലേഷ്യയില്‍ നിന്ന് ബെയ്ജിംഗിലേക്ക് 239 യാത്രക്കാരുമായി പോയ വിമാനം ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha