പെഷവാര്‍ ആക്രമണം; 250 പേര് അറസ്റ്റില്‍
കഴിഞ്ഞ ചൊവാഴ്ച പെഷാവാറില്‍ വിമാനം ആക്രമിച്ചതുമായി ബന്ധപ്പെട്ടു 250 പേരെ പാക്കിസ്ഥാന് പോലീസ് അറസ്റ്റു ചെയ്തു. തോക്കുമായെത്തിയ സംഘം വിമാനത്തിനു നേരെ വെടി വെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു യാത്രക്കാരന് കൊല്ലപ്പെടുകയും രണ്ടു വിമാന ജീവനക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റിയാദില്‍ നിന്നും 196 യാത്രക്കാരുമായി എത്തിയ വിമാനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പെഷവാറിലെ ബച്ചാഖാന് അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് സംഭവം.
വിമാനം ലാന്‍ഡിംഗിനു തയ്യാറെടുക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. വിമാനത്തിന്റെ എഞ്ചിനിലടക്കം വെടിയേറ്റെങ്കിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വെടിവെയ്പ്പിനെ തുടര്‍ന്നു പാക്കിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ മുന്‍നിര വിമാനകമ്പനികള്‍ നിര്‍ത്തി വെച്ചിരുന്നു. ജൂണ്‍ എട്ടിനു കറാച്ചി ജിന്ന അന്തര്‍ദേശീയ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പെയാണ് പാക് വിമാനത്താവളത്തില്‍ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha