മറ്റൊരു ഷാവേസിനെ പ്രതീക്ഷിച്ച് വെനസ്വേലന്‍ ജനത: വൈസ് പ്രസിഡന്റ് നിക്കോളാസ് മറുഡാ ഷാവേസിന്റെ പിന്‍ഗാമിയായേക്കും
വെനസ്വേലന്‍ വിപ്ലവനേതാവ് ഹ്യൂഗോഷാവേസിന്റെ മരണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മറുഡാ ആക്ടിങ് പ്രസിഡന്റാകും. മരണത്തിനു മുന്‍പ് മറുഡയാകും തന്റെ പിന്‍ഗാമിയെന്ന് ഷാവേസ് അറിയിച്ചിരുന്നതായി വിദേശകാര്യ മന്ത്രി ഏലിയാസ് ജാവുവ പറഞ്ഞു. വെനസ്വേലന്‍ ഭരണഘടന അനുസരിച്ച് 30 ദിവസത്തിനകം തെരെഞ്ഞെടുപ്പ് നടത്തണം.
കുറെ നാളുകളായി ചികിത്സയിലായിരുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ചൊവ്വാഴ്‌ചയാണ് മരണത്തിന് കീഴടങ്ങിയത്. അര്‍ബുദ ബാധിതനായ അദ്ദേഹം ക്യൂബയില്‍ ചികിത്സയിലായിരുന്നു. ക്യൂബയില്‍ നാലുപ്രാവശ്യം ശസ്‌ത്രക്രിയക്ക് വിധേയനായശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജ്യത്ത് തിരിച്ചെത്തിയത്. തുടര്‍ന്ന് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ കീമോതെറാപ്പി തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
1998ലാണ് ഷാവേസ് വെനിസ്വേലയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയത്. 2012ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷാവേസിനു രോഗാവസ്ഥയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.പിന്നീട് സുപ്രീം കോടതി ഇടപെട്ട് സത്യപ്രതിജ്ഞ മാറ്റിവെപ്പിച്ചിരുന്നു. അതിനിടെ അര്‍ബുദത്തെഅതിജീവിച്ച് ഷാവേസ് ജീവിതത്തിലേക്ക് മടങ്ങി വന്നതായി ഓദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു.എന്നാല്‍ ഒരു ജനതയെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തി ആ മനുഷ്യസ്‌നേഹിയായ വിപ്ലവകാരി കാലത്തിന്റെ യവനികയിലേക്ക് മറഞ്ഞു. ഇതോടെ ഷാവേസിന്റെ പിന്‍ഗാമികള്‍ക്ക് മറ്റൊരു ഷാവേസ് ആകാന്‍ കഴിയുമോ എന്ന് ഉറ്റു നോക്കുകയാണ് വെനസ്വേലന്‍ ജനത.
https://www.facebook.com/Malayalivartha