ഇന്ത്യന്‍ പടക്കപ്പലായ ഐ. എന്‍ .എസ് മൈസുര്‍ ഇന്ന് കുവൈത്ത് തീരത്തെത്തും
ഇറാഖിലെ യുദ്ധമേഖലയില്‍ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സപടക്കപ്പലായ ഐഎന്‍എസ് മൈസൂര്‍ കുവൈത്ത് തീരത്ത് എത്തും. കുവൈത്ത് അധികൃതരുടെ അനുമതി വാങ്ങിയശേഷമാകും ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരിക. ഇതിനായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയിലെ ഉന്നതര്‍ കുവൈത്ത് ആഭ്യന്തരമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ഇറാഖിലുള്ള ഇന്ത്യാക്കാരെ കുവൈത്ത് അതിര്‍ത്തിയായ അബ്ദലി ചെക്ക് പോസ്റ്റു വഴി റോഡുമാര്‍ഗ്ഗം കൂവൈത്തിലെത്തിക്കാനാണ് പദ്ധതി. ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ഇറാഖിലുണ്ട്. കുവൈത്ത് അതിര്‍ത്തിയില്‍ തീവ്രവാദികളെയും ഒപ്പം അഭയാര്‍ത്ഥികളെയും ചെറുക്കാന്‍ ശക്തമായ പ്രതിരോധ നിര തീര്‍ത്തിട്ടുണ്ട്. ഒരു മാസമായി അബ്ദലി അസക്കമുള്ള അതിര്‍ത്തിയിലൂടെ ഗതാഗത നിയന്ത്രണവുമുണ്ട്. ഈ സാഹചര്യത്തില്‍ കുവൈത്ത് ആഭ്യന്ത്രമന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലേ രക്ഷാനടപടികള്‍ സാധ്യമാകുകയുള്ളൂ.
https://www.facebook.com/Malayalivartha