ഇറാഖില്‍ നിന്ന് 40 ഇന്ത്യക്കാര്‍ മറ്റന്നാള്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യ മന്ത്രാലായം
ഇറാഖില്‍ നിന്ന് 40 ഇന്ത്യക്കാര്‍ മറ്റന്നാള്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലായം. ബന്ദികളുടെ സുരക്ഷയ്ക്കായി 26 നയതന്ത്ര ഉദ്യോഗസ്ഥരെക്കൂടി ഇറാഖിലേക്കയക്കാനും തീരുമാനമായി. ഇറാഖ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. അതെസമയം മറ്റന്നാള്‍ നാട്ടില്‍ തിരിച്ചന്നുവര് പ്രശ്നബാധിത മേഖലയില്‍ നിന്നുള്ളവരാണോ മേഖലയ്ക്കു പുറത്തുനിന്നുള്ളവരാണോ എന്ന് വ്യക്തമല്ല
ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നഴ്സുമാര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. യോഗത്തില്‍ കുവൈത്ത്, സൗദിഅറേബ്യ, ബഹറൈന്‍, ഖത്തര്‍, യുഎഇ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ പങ്കെടുത്തു.
ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മറ്റ് രാജ്യങ്ങളിലെത്തിച്ച് നാട്ടില്‍ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha