അര്‍ജന്റീനയില്‍ കനത്തമഴ; വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്ക് നാശം
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് അര്‍ജന്റീനയില്‍ ശക്തമായ വെള്ളപൊക്കം. 3000ല്‍ അധികം ആളുകള്‍ക്ക് വെള്ളപൊക്കത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടമായി. പ്രധാന നദികളായ പരാനാ, പരഗ്വേ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളായ മിസിയോണസ്, ഫോര്‍മോസാ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ സര്‍ക്കാര്‍ മാറ്റി പാര്‍പ്പിച്ചു.
ഒരാഴ്ചയായി തുടരുന്ന മഴയ്ക്ക് നേരിയ തോതില്‍ ശമനമുണ്ടായതിനെ തുടര്‍ന്ന് വെള്ളപൊക്കം ബാധിച്ച മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രസിഡന്റ് ക്രിസ്റ്റിനാ ഫെര്‍ണ്ണാഡസ് പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha