സിറിയയില്‍ വിമതരുടെ മോട്ടോര്‍ ഷെല്‍ ആക്രമണം; 14 പേര് കൊല്ലപ്പെട്ടു
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലിഡിലിബ് നഗരത്തില്‍ വിമതര്‍ നടത്തിയ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 40-ല്‍ അധികം ആളുകള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയാണ് ആക്രമണ വിവരം പുറത്ത് വിട്ടത്. വടക്ക്പടിഞ്ഞാറന്‍ സിറിയയിലെ പ്രധാന നഗരമാണ് ലഡിലിബ്.
വിമതര്‍ തൊടുത്തുവിട്ട റോക്കറ്റുകള്‍ ലിഡ്ലിബിലെ ഒരു മാര്‍ക്കറ്റിലും ജനവാസ കേന്ദ്രത്തിലുമാണ് വീണത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. സിറിയന്‍ വിമതരും അല്‍ഖ്വയിദയില്‍ നിന്നും പുറത്തുവന്ന തീവ്രവാദികളും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇറാക്കും സിറിയയും അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തെ നിയന്ത്രണം പിടിക്കുന്നതിനായാണ് ഇരുവിഭാഗവും ഏറ്റുമുട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha