പാലസ്തീന് നേരേ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം
പാലസ്തീന് നേരേയുള്ള വ്യോമാക്രമണം ഇസ്രയേല്‍ ശക്തമാക്കി. പാലസ്തീന് തട്ടിക്കൊണ്ടു പോയ മൂന്ന് ഇസ്രയേലി യുവാക്കളുടെ മൃതശരീരം കണ്ടെത്തിയ ശേഷമാണ് ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയത്. തങ്ങളുടെ പൗരന്മാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ രണ്ടു പാലസ്തീനികള്‍ക്ക് നേരേയാണ് തങ്ങള്‍ അക്രമണം നടത്തുന്നതെന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഹമാസ് നേതൃത്വം നല്കുന്ന മനുഷ്യമൃഗങ്ങളാണ് തങ്ങളുടെ പൗരന്മാരെ തട്ടിക്കൊണ്ടു പോയി കൊന്നതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ചൊവാഴ്ച രാത്രി ഒരു മണിമുതല്‍ തുടര്‍ച്ചയായ ആക്രമണമാണ് പാലസ്തീനിലേ ചില കെട്ടിടങ്ങളെ ഉന്നംവച്ച് ഇസ്രയേല്‍ നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha