കാബുളില്‍ സൈനിക ബസ്സിനു നേരെ ചാവേറാക്രണം; 6 മരണം
അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബുളില്‍ സൈനിക ബസ്സിനു നേരയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ആറ് മരണം, അഞ്ച് സൈനികരും ചാവേറുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു, മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. സ്ഫോടനവസ്തുക്കള്‍ നിറച്ചകാര്‍ സൈനികബസ്സിലേക്ക് ചാവേര്‍ ഇടിച്ചുകയറ്റുകയായിരുന്നു. കാബുള്‍ സര്വ്വകലാശക്ക് സമീപമാണ് അക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha