ലോകകപ്പ് ഫുട്ബോള്‍ സെമി മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് സമീപം പാലം തകര്‍ന്ന് രണ്ട് മരണം
ബ്രസീലില്‍ ലോകകപ്പ് ഫുട്ബോള്‍ സെമി മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് സമീപം പാലം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. അപകടത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. പണിപൂര്‍ത്തിയാവാത്ത മേല്‍പ്പാലമാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ താഴെ റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. അപകടത്തില്‍ ഒരു ബസ് പൂര്‍ണമായും തകര്‍ന്നു. ഒരു കാര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി.
മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മിനിറോ സ്റ്റേഡിയത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് എത്തുന്നതുനുള്ള പ്രധാന റോഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha