ഫ്രാന്‍സില്‍ അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്കു മുന്പില് കുത്തിക്കൊന്നു
ഫ്രാന്‍സില്‍ പ്രൈമറി സ്കൂള്‍ അധ്യാപികയെ കുട്ടികളുടെ മുന്നില്‍ വച്ച് കുത്തിക്കൊന്നു. സൗത്ത് വെസ്റ്റ് ഫ്രാന്‍സിലെ ആല്‍ബി നഗരത്തില്‍ എഡ്വര്‍ഡ് ഹെറിയോട്ട് സ്കൂളിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഫാബിന ടെറല്‍ കാംസ് എന്ന 34 കാരിയായ അധ്യാപികയാണ് തന്റെ ക്ലാസിലെ കുട്ടിയുടെ മാതാവിന്റെ കുത്തേറ്റ് മരിച്ചത്. അധ്യാപികയുടെ അടിവയറ്റില്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ 20 മിനിട്ടിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ ആരംഭിക്കുന്നതിനുളള ബെല്‍ അടിച്ചതിനു ശേഷമായിരുന്നു സംഭവം. കൊല നടക്കുമ്പോള്‍ അക്രമിയുടെ മകളും ഇതേ ക്ലാസില്‍ ഉണ്ടായിരുന്നുവോ എന്ന് വ്യക്തമല്ല. ഒരു മാസം മുന്‍പ് മാത്രമാണ് യുവതിയുടെ മകള്‍ ഈ സ്കൂളില്‍ ചേര്‍ന്നത്. കൊലപാതകം ചെയ്ത യുവതിയുടെ പേരില്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരില്‍ പോലീസ് കേസ് നിലവിലുണ്ട്. യുവതിക്ക് മാനസികപ്രശ്നങ്ങള്‍ ഉളളതായും പോലീസ് പറയുന്നു. സ്കൂള്‍ അധികൃതരുമായി യുവതിക്ക് കാര്യമായി ബന്ധമുണ്ടായിരുന്നില്ലെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ട അധ്യാപികക്ക് അധ്യാപികയ്ക്ക് (34) പ്രൈമറി സ്കൂളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha