കൊറിയകള്‍ തമ്മിലുള്ള പോര് രൂക്ഷമാകുന്നു: സമാധാന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്‍മാറി
ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മിലുള്ള പോര് ശക്തമാകുന്നതിന്റെ സൂചന നല്‍കി ദക്ഷിണ കൊറിയയുമായുള്ള സമാധാന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്‍മാറി. 1971 ല്‍ സ്ഥാപിച്ച പ്രത്യേക ഹോട്ട്‌ലൈന്‍ സംവിധാനവും ഉത്തര കൊറിയ വിച്ഛേദിച്ചു. കൂടാതെ ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയിലെ പ്രവേശന കവാടവും ഉത്തര കൊറിയ അടച്ചു. ഉത്തരക്കൊറിയക്കെതിരെ ഐക്യരാഷ്ട്ര സമിതി പുതിയ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഫിബ്രവരി പന്ത്രണ്ടിന് ഉത്തര കൊറിയ നടത്തിയ ആണവപരീക്ഷണത്തെ തുടര്‍ന്നായിരുന്നു ഉപരോധം. തങ്ങള്‍ക്കും മുന്‍കരുതലായി ആണവാക്രമണം നടത്താന്‍ അവകാശമുണ്ടെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. എന്നാല്‍ പ്രകോപനമുണ്ടായാല്‍ യു.എസുമായി ചേര്‍ന്ന് തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയ താക്കീതുനല്‍കി. വിഷയം ഗൗരവകരമായി കാണുന്നൂവെന്ന് അമേരിക്കയും അറിയിച്ചു. എന്നാല്‍ ഉത്തര കൊറിയ ഇത്തരം വായാടിത്തം മുന്‍പും നടത്തിയിട്ടുണ്ടെന്ന് അമേരിക്കന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha