ബ്രിട്ടന് വിദേശകാര്യ സെക്രട്ടറിയും ചാന്‍സിലറും ഇന്ത്യയിലേക്ക്
ബ്രിട്ടന് വിദേശകാര്യ സെക്രട്ടറിയും ചാന്‍സിലറും രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് ബ്രിട്ടനില്‍ നിന്നും യാത്ര തിരിക്കും. സെക്രട്ടറി വില്യം ഹേഗ്, ചാന്‍സിലര്‍ ജോര്‍ജ് ഒബ്സോണ്‍ എന്നിവരാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന ഏറ്റവും പുതിയ വിദേശ ഉദ്യോഗസ്ഥര്‍.
യുകെയിലെ കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രതിരോധമുള്‍പ്പടെയുള്ള മേഖലകളില്‍ നിക്ഷേപം ആരംഭിക്കുന്നതിനും, ഇന്ത്യന്‍ കമ്പനികളെ ബ്രിട്ടണിലേക്ക് ക്ഷണിക്കുന്നതിനുമായുള്ള ചര്‍ച്ചകള്‍ക്കായാണ് സന്ദര്‍ശനം. പുതിയ പ്രധാന മന്ത്രി നരേന്ദ്ര മോദി, സാമ്പത്തിക രംഗത്ത് ധാരാളം വിദേശ നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാറും കമ്പനികളും ഈയൊരു ക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തികരംഗം ഉദ്യോഗസ്ഥമേധാവിത്വത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ധാരാളം സമ്മര്‍ദം നേരിടുന്നു. ഈയൊരു സാഹചര്യമാണ് വിദേശനിക്ഷേപകരെ ഇവിടെനിന്നും അകത്തിനിര്ത്തുന്നത്. പുതിയ സര്‍ക്കാറിന്റെ നയങ്ങളെ പ്രതീക്ഷയോടാണ് ലോകം ഉറ്റുനോക്കുന്നത്.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ്, റഷ്യയുടെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ഡിമിട്രി റൊഗൊസിന്, ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി എന്നിവരും ഇന്ത്യാ സന്ദര്‍ശനം ആസൂത്രണം ചെയ്തിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha