ഉസാമയുടെ മരുമകനെ തീവ്രവാദക്കേസില്‍ അമേരിക്ക അറസ്റ്റു ചെയ്‌തു
കൊല്ലപ്പെട്ട അല്‍ഖ്വയ്‌ദ നേതാവ് ഉസാമ ബിന്‍ലാദന്റെ മരുമകന്‍ സുലൈമാന്‍ അബു ഗെയ്‌ത്തിനെ അമേരിക്ക അറസ്റ്റു ചെയ്‌തു. തീവ്രവാദ കുറ്റം ചുമത്തി തുര്‍ക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ന്യൂയോര്‍ക്ക് കോടതിയില്‍ അമേരിക്കന്‍ പൗരന്‍മാരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇയാളെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha