യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ ബഹ്റൈന്‍ പുറത്താക്കി
അമേരിക്കന്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനോട് ബഹ്റൈന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ബഹ്റൈനിലെ യുഎസ് അസിറ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ടോം മലിനോവിസ്കിയോടാണ് ബഹ്റൈന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്.
ബഹ്റൈനിലെ ഒരു ഷിയാ പ്രതിപക്ഷ ഗ്രൂപ്പുമായി യുഎസ് ഉദ്യോഗസ്ഥന് ചര്‍ച്ച നടത്തിയതായി വ്യക്തമായതിനാലാണ് നടപടിയെന്ന് ബഹ്റൈന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ അഞ്ചാം കപ്പല്‍ വ്യൂഹം നിലകൊളളുന്ന ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍. ഇറാഖിലെ സുന്നി വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha