ഗാസയിലെ വ്യോമാക്രമണം : മരണം 88 ആയി
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 88 ആയി. പാലസ്തീന്കാര്ക്കെതിരായുള്ള ആക്രമണം മൂന്നാംദിവസത്തിലേക്ക് കടന്നു. ഇതില്‍ അറുന്നൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ മാത്രം ഗാസയില്‍ 31 പേരാണ് കൊല്ലപ്പെട്ടത്
കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും കുട്ടികളും ഉള്‍പ്പെടും. 750 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും 800 ടണ്‍ സ്ഫോടക വസ്തൂക്കള് ഉപയോഗിച്ചെന്നും ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനിടയില്‍ നിരപരാധികളും കൊല്ലപ്പെട്ടേക്കാമെന്നും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഹമാസ് റോക്കറ്റാക്രമണം നിര്‍ത്തിവയ്ക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും കരയാക്രമണത്തിനും തങ്ങള്‍ മടിക്കില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha