പുതിയ പ്രതീക്ഷകളുമായി വെനസ്വേലന്‍ ജനത: മഡുറോ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു
വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി നിക്കോളാസ് മഡുറോ ചുമതലയേറ്റു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലാണ് മഡുറോ ചുമതലയേറ്റത്. മരിക്കുന്നതിനു മുന്‍പ് പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് തന്റെ പിന്‍ഗാമിയായി മഡുറോയെ പ്രഖ്യാപിച്ചിരുന്നു. ഷാവേസിനോട് നീതി പുലര്‍ത്തിയായിരിക്കും തന്റെ ഭരണമെന്ന് സത്യപ്രതിജ്ഞാ വേളയില്‍ മഡുറോ പറഞ്ഞു.
എന്നാല്‍ താല്‍ക്കാലിക പ്രസിഡന്റായി മഡുറോ ചുമതലയേല്‍ക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത് ഭരണഘടനാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്‌പീക്കറാണ് ആക്ടിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കേണ്ടതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. മഡുറോക്ക് ആക്ടിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha