മാതാ അമൃതാനന്ദമയി യു എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ച നടത്തി
മദ്ധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ യു എസ് അതിര്‍ത്തി സേന തടവിലാക്കിയ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിതജീവിതത്തെക്കുറിച്ച് മാതാ അമൃതാനന്ദമയി യു എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. പ്രാദേശിക ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പലായനം ചെയ്യുന്ന കുഞ്ഞുങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിച്ചു.
യു എസ് കോണ്‍ഗ്രസ് അംഗം ലുസില്ലി റോയ്ബാല്‍ അല്ലാര്‍ഡിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു യു എസ് ക്യാപിറ്റല്‍ ബില്‍ഡിംഗില്‍ നടന്ന ചര്‍ച്ച. റോയ്ബല്‍ അല്ലാര്‍ഡിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇത് രണ്ടാം തവണയാണ് അമ്മ ചര്‍ച്ചയ്ക്കെത്തുന്നത്. അമേരിക്കയിലേക്കുള്ള അമ്മയുടെ ഇരുപത്തിയെട്ടാം വേനല്‍ക്കാല സന്ദര്ശനത്തിന്റെസമാപന വേളയിലായിരുന്നു കൂടിക്കാഴ്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha