ഈജിപ്‌തില്‍ ഫുഡ്‌ബോള്‍ മത്സരത്തിനിടയില്‍ അരങ്ങേറിയ കലാപത്തില്‍ 21 പ്രതികളുടെ വധശിക്ഷ ശരിവെച്ചു
ഈജിപ്‌തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായ ഫുട്‌ബോള്‍ കലാപത്തിലെ പ്രതികളുടെ വധശിക്ഷ കയ്‌റോ കോടതി ശരിവെച്ചു. 21 പേര്‍ക്കാണ് ജനുവരി 28 ന് കോടതി വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ എഴുപതുപേര്‍ കൊല്ലപ്പെട്ടിരുന്നു.
സംഘര്‍ഷമുണ്ടായ പോര്‍ട്ട് സെഡ് നഗരത്തിന്റെ മുന്‍ സുരക്ഷാ മേധാവി മേജര്‍ ജനറല്‍ ഇസാം സമക്കിന് 15 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. അഞ്ചു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി 28 പേരെ വെറുതെ വിടുകയും ചെയ്‌തു. 73 പ്രതികളില്‍ ബാക്കിയുള്ളവര്‍ക്ക് ചെറിയ ശിക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
പോര്‍ട്ട് സെഡ് നഗരത്തില്‍ പ്രാദേശിക ക്ലബ്ബുകളായ അല്‍ ആഹ്‌ലിയും അല്‍ മാസ്‌രിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ജനുവരി 28ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനുശേഷവും നഗരത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. തുടര്‍ന്ന് നഗരത്തിന്റെ സുരക്ഷാച്ചുമതല സൈന്യത്തിന് കൈമാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിലും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha