കാബുള്‍ വിമാനത്താവളത്തില്‍ താലിബാന്‍ ഭീകരാക്രമണം
അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തി. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കയറികൂടിയ തീവ്രവാദികള്‍ റോക്കറ്റ് ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്.
പുലര്‍ച്ചെ നാലരയോടെയാണ് വിമാനത്താവളത്തിനുനേരെ ആക്രമണം ഉണ്ടായത്. എന്നാല്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിനു സമീപമുള്ള നാറ്റോയുടെ നേതൃത്വത്തിലുളള സമാധാനസേനയുടെ ക്യാമ്പാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് കരുതുന്നു. വിമാനത്താവളത്തിനു സമീപം നാറ്റോ ഹെലികോപ്‌റ്ററുകളും അഫ്‌ഗാന്‌ഡ സൈനിക ഹെലികോപ്‌റ്ററുകളും പ്രദേശത്ത് എത്തിയതായി എ.എഫ്.പിയുടെ ഫോട്ടോഗ്രാഫര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha