മലേഷ്യന്‍ വിമാനദുരന്തം; മോഡിയുടെ വിമാനം വഴിതിരിച്ചുവിട്ടു
യുക്രെയ്‌ന്‍ വിമതര്‍ വെടിവച്ചിട്ട മലേഷ്യന്‍ യാത്രാ വിമാനത്തിന്റെ അതെ റൂട്ടിലൂടെ സഞ്ചരിക്കുവാനായിരുന്നു ബ്രസീലില്‍ നിന്നും മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ വിമാനറൂട്ട് പ്രകാരം തീരുമാനിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ വിമാനത്തിന് മുമ്പേ പോയ മലേഷ്യന്‍ യാത്രാ വിമാനം അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം യാത്രാ റൂട്ടില്‍ മാറ്റം വരുത്തുകയായിരുന്നു.
ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലാണ് നരേന്ദ്ര മോഡിയും സഞ്ചരിക്കേണ്ട വിമാന റൂട്ട് അപകടത്തില്‍പ്പെട്ട മലേഷ്യന്‍ വിമാനം സഞ്ചരിച്ച അതെ റൂട്ടിലൂടെ തന്നെയായിരുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ജര്‍മനിയിലെ ഫ്രാങ്ക്‌ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ വിമാനം പറന്നുയര്‍ന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടത്. മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ അതെ റൂട്ടിലൂടെ നരേന്ദ്ര മോഡിയെയും വഹിച്ചുള്ള എയര്‍ ഇന്ത്യയുടെ വിമാനം കടന്നുപോകുമായിരുന്നു.
ഫ്രാങ്ക്‌ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും യുക്രെയ്‌നിലെ ഡോണ്ടെസ്‌കിലേക്ക് മൂന്ന് മണിക്കൂര്‍ സമയമാണ് സാധാരണ വിമാനം പറക്കുവാന്‍ എടുക്കുന്നത്. മലേഷ്യന്‍ വിമാനം തകര്‍ന്നുവീണത് ഡോണ്ടെസ്‌കിന് സമീപമാണ്.
മലേഷ്യന്‍ വിമാനം യുക്രെയ്‌ന്‍ പ്രാദേശിക സമയം 1.20 ഓടെയാണ് തകര്‍ന്നത്. ഇതെ സമയം പ്രധാനമന്ത്രിയുടെ വിമാനം ഇതെ സ്ഥലത്തേക്ക് പറന്ന് അടുക്കുകയായിരുന്നു. റഷ്യയെ അനുകൂലിക്കുന്ന വിമതരാണ് വിമാനം വെടിവച്ചതെന്നാണ് യുക്രെയ്‌ന്‍ ആരോപിക്കുന്നത്. 298 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha