മലേഷ്യന്‍ വിമാനദുരന്തം; മരിച്ചവരില്‍ 100 പ്രമുഖ എയ്‌ഡ്‌സ് ഗവേഷകരും
കിഴക്കന്‍ യുക്രൈയ്‌നു മുകളിലൂടെ പറക്കുന്നതിനിടെ മലേഷ്യന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ സംശയമുന റഷ്യയ്‌ക്കു നേരെ. വിമാനം മിസൈല്‍ അയച്ചു തകര്‍ത്തത് കിഴക്കന്‍ യുക്രൈയ്‌നിലെ റഷ്യന്‍ അനുകൂല വിമതരാണെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു.
അതേസമയം വിമാനം തകര്‍ന്ന് മരിച്ച 298 പേരില്‍ 100 പേര്‍ പ്രമുഖ എയ്‌ഡ്‌സ് ഗവേഷകരും പ്രതിരോധപ്രവര്‍ത്തകരുമാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന രാജ്യാന്തര എയ്‌ഡ്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സംഘത്തില്‍ രാജ്യാന്തര എയ്‌ഡ്‌സ് സൊസൈറ്റി മുന്‍ മേധാവിയും പ്രശസ്‌ത ഗവേഷകനുമായ ജോയെപ് ലാന്‍ജ്, ലോകാരോഗ്യ സംഘടനയുടെ വക്താവ് ഗ്ലെന്‍ തോമസ് എന്നിവരും ഉള്‍പ്പെടുന്നു. വിമാനദുരന്തം രാജ്യാന്തര രംഗത്ത് എയ്‌ഡ്‌സ് പ്രതിരോധ ഗവേഷണങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി. തകര്‍ന്ന വിമാനത്തിലെ ജീവനക്കാരില്‍ രാജേന്ദ്രന്‍, സഞ്‌ജിത് സിംഗ് സന്ധു എന്നിവര്‍ ഇന്ത്യന്‍ വംശജരാണെന്ന് സ്ഥിരീകരിച്ചു.
ദുരന്തത്തില്‍ കൊല്ലപ്പെട്ടതില്‍ പകുതിയിലേറെപ്പേരും ഹോളണ്ടുകാരാണ്. ചിതറിക്കിടക്കുന്ന വിമാനാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും 181 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha