ആറു വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഒഴിവായത് നിമിഷങ്ങള്‍ക്കുള്ളില്‍
നിമഷങ്ങള്‍ക്കുള്ളില്‍ വിമാനങ്ങളെ വഴിതിരിച്ചു വിട്ടതിനാല്‍ റഷ്യയില്‍ വന്‍ ദുരന്തം ഒഴിവായി. റഷ്യന്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലാണ് ആറുവിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കിയത്. കഴിഞ്ഞദിവസം റഷ്യയുടെ തെക്കന്‍ മേഖലയായ റൊസ്‌താവിലായിരുന്നു സംഭവം. ഒരേ പാതയില്‍ വിമാനങ്ങള്‍ വന്നതാണ് കൂട്ടിയിടിക്ക് കളമൊരുങ്ങിയത്. എന്നാല്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗം നിമിഷങ്ങള്‍ക്കിടയില്‍ തങ്ങളുടെ പിഴവ് മനസിലാകുകയും തിരിത്തുകയും ചെയ്‌തു. വിമാനങ്ങളെ വഴിതിരിച്ച് വിട്ട് കൂട്ടിയിടി ഒഴിവാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha