മലേഷ്യന്‍ വിമാനദുരന്തം; അന്താരാഷ്ട്ര അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനം
കിഴക്കന്‍ യുക്രൈനിലുണ്ടായ വിമാനദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ മലേഷ്യയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര അന്വേഷണ സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചു.
സംഘത്തില്‍ മലേഷ്യ, നെതര്‍ലന്റ്, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് ദുരന്തസ്ഥലത്ത് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍ ഭരണകൂടം വ്യക്തമാക്കി. ഒന്നിലധികം വിമതസംഘങ്ങളുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം എന്നതുകൊണ്ടാണ് അത്.
അതിനിടെ, അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത 196 യാത്രക്കാരുടെ മൃതദേഹങ്ങള്‍ റഷ്യന്‍ അനുകൂലികളായ വിമതര്‍ പ്രത്യേക ട്രെയിനിലേക്ക് മാറ്റി. ദുരന്തസ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ടോറസിലെ റെയില്‍വേ സ്റ്റേഷനിലെ തീവണ്ടിയിലേക്കാണ് മൃതദേഹങ്ങള്‍ മാറ്റിയത്.
അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് മൃതദേഹങ്ങള്‍ തീവണ്ടിയിലേക്ക് മാറ്റിയതെന്നാണ് സൂചന. എന്നാല്‍, അന്താരാഷ്ട്ര നിരീക്ഷകര്‍ വരുന്നതുവരെ മൃതദേഹങ്ങള്‍ ഇവിടെ സൂക്ഷിക്കുമെന്ന് വിമതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha